---
title: "നിലമ്പൂരിൽ എം സ്വരാജ് സിപിഎം സ്ഥാനാർഥി"
english_title: "M Swaraj is the CPM candidate in Nilambur:"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293143/M swaraj"
published_at: "2025-05-30T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683964f5a9de5_IMG-20250530-WA0155.jpg"
keywords: []
---

# നിലമ്പൂരിൽ എം സ്വരാജ് സിപിഎം സ്ഥാനാർഥി

> **Lead Summary:** *നിലമ്പൂരിൽ എം സ്വരാജ് സിപിഎം സ്ഥാനാർഥി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തി

## Article Content

*നിലമ്പൂരിൽ എം സ്വരാജ് സിപിഎം സ്ഥാനാർഥി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് സിപിഎം സ്ഥാനാർഥി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, തൃപ്പുണിത്തുറ മുൻ എംഎൽഎയുമാണ് സ്വരാജ്.ഇടത് സ്വതന്ത്രനായിരുന്ന പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് മുന്നണി വിട്ടതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മണ്ഡലം നിലനിർത്താൻ സിപിഎം തങ്ങളുടെ യുവ നേതാവിനെ തന്നെ കളത്തിലിറക്കുകയാണ്.പിവി അന്‍വറിൻ്റെ രാജിക്ക് പിന്നാലെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല സിപിഎം സ്വരാജിന് നല്‍കിയിരുന്നു. അന്നുമുതൽ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയാണ് ഇദ്ദേഹം. നിലമ്പൂർ സ്വദേശിയായ സ്വാരാജ്‌ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുപ്രവർത്തന രംഗത്തെത്തിയത്. എസ്‌എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ചുമതലകൾ വഹിച്ചിട്ടുണ്ട്‌. നിലവിൽ ദേശാഭിമാനി റസിഡൻ്റ് എഡിറ്ററാണ്‌.

കോൺഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്താണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. യുഡിഎഫിൻ്റെ ഭാഗമാക്കിയില്ലെങ്കില്‍ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തുമെന്ന് പിവി അന്‍വര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293143/M swaraj)